Sports

അഹമ്മദാബാദ് ടെസ്റ്റിൽ വിൻഡീസിന് ബാറ്റിംഗ് തകർച്ച; നാല് വിക്കറ്റ് വീണു, സിറാജിന് മൂന്ന് വിക്കറ്റ്

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യുന്ന വെസ്റ്റ് ഇൻഡീസിന് തകർച്ച. ഒന്നാം സെഷനിൽ തന്നെ വിൻഡീസിന് 4 വിക്കറ്റുകൾ നഷ്ടമായി. അഹമ്മദാബാദിൽ നടക്കുന്ന ടെസ്റ്റിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കം മുതലെ മുഹമ്മദ് സിറാജ് വിൻഡീസിനെ തകർത്തുവിട്ടു

സ്‌കോർ 12ൽ നിൽക്കെ ടാഗനരെയ്ൻ ചന്ദർപോളിനെ പുറത്താക്കിയാണ് സിറാജ് വിക്കറ്റ് വേട്ട ആരംഭിച്ചത്. ചന്ദർപോൾ പൂജ്യത്തിന് വീണു. സ്‌കോർ 20ൽ എത്തിയപ്പോൾ 8 റൺസെടുത്ത ജോൺ കാംപലിനെ ബുമ്രയും വീഴ്ത്തി. സ്‌കോർ 39ൽ 13 റൺസെടുത്ത ബ്രാൻഡൻ കിംഗിനെ പുറത്താക്കി സിറാജ് വീണ്ടും ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു

സ്‌കോർ 42ൽ അലിക് അതാൻസെയെയും സിറാജ് വീഴ്ത്തിയതോടെ വിൻഡീസ് തകർച്ചയിലേക്ക് വീണു. എന്നാൽ ആറാം വിക്കറ്റിൽ റോസ്റ്റൺ ചേസും ഷായി ഹോപും ചേർന്നുള്ള കൂട്ടുകെട്ട് അവരെ പതിയെ കരകയറ്റുകയാണ്. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ് വിൻഡീസ്. 15 റൺസുമായി ചേസും 24 റൺസുമായി ഹോപുമാണ് ക്രീസിൽ
 

See also  ഞെട്ടിച്ച് ഹെൻറിച്ച് ക്ലാസൻ; 33ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Related Articles

Back to top button