World

ന്യൂയോർക്കിൽ ലാൻഡ് ചെയ്ത വിമാനത്തിൽ മാറ്റൊരു വിമാനം ഇടിച്ചു; വിമാനച്ചിറക് വേർപെട്ടു

ന്യൂയോർക്ക് ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ട് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 

അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ലാഗ്വാർഡിയ വിമാനത്താവളത്തിലെ ഗേറ്റിൽ വിമാനം പാർക്ക് ചെയ്യുന്നതിനിടെയാണ് അപകടം. കൂട്ടിയിടിക്ക് പിന്നാലെ വിമാനത്തിന്റെ ചിറക് വേർപെട്ടു. 

ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാർക്ക് ചെയ്യാൻ ഗേറ്റിലേക്ക് പോകുകയായിരുന്ന വിമാനം ഇടിച്ചു കയറിയെന്നാണ് നിഗമനം. പ്രാദേശിക സമയം രാത്രി 9.56ഓടെയായിരുന്നു അപകടം.
 

See also  പുടിനുമായുള്ള ചർച്ചക്ക് പത്തിൽ പത്ത് മാർക്ക്; കരാർ ഉറപ്പിക്കേണ്ട ഉത്തരവാദിത്തം സെൻസ്‌കിയുടേതെന്ന് ട്രംപ്

Related Articles

Back to top button