Kerala

സ്വർണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ ബഹളം; ബാനർ ഉയർത്തി, ശരണം വിളിച്ച് പ്രതിഷേധം

ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭ തുടങ്ങിയതോടെ ബാനറുകളുമായാണ് പ്രതിപക്ഷം എത്തിയത്. ശബരിമലയിലെ സ്വർണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ശബരിമല വിഷയം സഭയിൽ കൊണ്ടുവരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യത്തോര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി

ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പടം മറച്ചു ബാനർ കെട്ടിയ പ്രതിപക്ഷം സഭയിൽ ശരണം വിളിച്ചാണ് പിന്നീട് പ്രതിഷേധിച്ചത്. അയ്യപ്പന്റെ സ്വർണം കട്ടവർ, അമ്പലം വിഴുങ്ങികൾ എന്നാണ് ബാനറിലുള്ളത്. ഇതോടെ ഭരണപക്ഷവും ബഹളവുമായി എഴുന്നേറ്റു. പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തര വേള റദ്ദാക്കി

ധനമന്ത്രി കെഎൻ ബാലഗോപാൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. ബാനറുകൾ ഉയർത്തിയുള്ള പ്രതിഷേധം സഭാ മര്യാദക്കെതിരെയാണെന്ന് സ്പീക്കർ പലതവണ പറഞ്ഞെങ്കിലും പ്രതിപക്ഷം വകവെച്ചില്ല. സ്പീക്കറുടെ ഡയസിലേക്ക് കയറാനുള്ള ശ്രമവും പ്രതിപക്ഷ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി. ഇതോടെ സഭ താത്കാലികമായി നിർത്തിവെച്ചു.
 

See also  വയനാട് ദുരിതബാധിതരെ സഹായിക്കാൻ നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്ന് പണം തട്ടി; സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Related Articles

Back to top button