Kerala

പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു

കൊച്ചി: പട്ടാപ്പകൽ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്നതായി പരാതി. അരൂർ ബൈപ്പാസിനോടു ചേർന്ന സ്റ്റീൽ മൊത്ത വിതരണ കേന്ദ്രത്തിലാണ് കവർച്ച നടന്നത്. വൈകിട്ട് അഞ്ച് പേർ അടങ്ങുന്ന സംഘമെത്തിയാണ് കവർച്ച നടത്തിയത്. മുഖം മൂടി ധരിച്ചെത്തിയവരുടെ കൈയിൽ തോക്കും വടിവാളുമുണ്ടായിരുന്നുവെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവുമായി കടന്നുവെന്നുമാണ് പരാതി.

മുൻകൂട്ടി ആസൂത്രണം ചെയ്താണ് കവർച്ച നടപ്പിലാക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. സ്ഥാപനത്തിൽ സിസിടിവി ക്യാമറയില്ലാത്തത് പൊലീസിന് വെല്ലുവിളിയാകും. സമീപത്തെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

See also  എം.ടി.രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങി; ആരോപണവുമായി മുൻ ബിജെപി നേതാവ് എ.കെ.നസീർ

Related Articles

Back to top button