മുക്കം ഡിവിഷന് സാഹിത്യോത്സവ് ;കാരശ്ശേരി സെക്ടര്‍ ജേതാക്കള്‍

മുക്കം:രണ്ട് ദിവസങ്ങളിലായി മുക്കം ടൗണില്‍ നടന്ന എസ് എസ് എഫ് മുക്കം ഡിവിഷന് സാഹിത്യോത്സവില്‍ 703 പോയിന്റുകള്‍ നേടി കാരശ്ശേരി സെക്ടര്‍ ചാമ്പ്യന്മാരായി.539 പോയിന്റുകള്‍ നേടി ചെറുവാടി സെക്ടര്‍ രണ്ടാം സ്ഥാനവും 496 പോയിന്റുകള്‍ നേടി കൊടിയത്തൂര്‍ സെക്ടര്‍ മൂന്നാം സ്ഥാനവും നേടി.ക്യാമ്പസ് വിഭാഗത്തില്‍ മണാശ്ശേരി കെ എം സി ടി നഴ്സിംഗ് കോളേജ് ചാമ്പ്യന്മാരായി. കെ എം സി ടി മെഡിക്കല്‍ കോളേജ് രണ്ടാം സ്ഥാനവും അല്‍ബനാത്ത് ചെറുവാടി മൂന്നാം സ്ഥാനവും നേടി.കാരശ്ശേരി സെക്ടറിലെ ലുബെെബ് കെ സര്‍ഗ്ഗ പ്രതിഭയായി.തിരുവമ്പാടി സെക്ടറിലെ മുഹമ്മദ് ജസീല്‍,മുക്കം സെക്ടറിലെ മുജ്തബ എന്നിവര്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.ക്യാമ്പസ് വിഭാഗത്തില്‍ മണാശ്ശേരി എം എ എം ഒ കോളേജിലെ സാബിത്ത് പിപി സര്‍ഗ്ഗപ്രതിഭയായും ചേന്ദമംഗല്ലൂര്‍ സുന്നിയ ആര്‍ട്സ് കോളേജിലെ മുഹമ്മദ് ശിബില്‍ കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം സ്ഥാനം നേടിയ ചെറുവാടി സെക്ടറിന് അബ്ദുൽ മജീദ് അരിയല്ലൂർ ട്രോഫി നൽകുന്നു
സമാപന സംഗമം എസ് വെെ എസ് സംസ്ഥാന വെെസ് പ്രസിഡന്റ് റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്തു.ഐ പി ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ അനുമോദന പ്രഭാഷണം നടത്തി.പ്രോഗ്രാം ചെയര്മാന് ഇ എന്‍ മുഹമ്മദ് ഉമെെര്‍ ബുഖാരി അധ്യക്ഷനായി.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്,സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി അഡ്വ.എ കെ ഇസ്മായില്‍ വഫ, ടി വിശ്വനാഥന്,വി കെ വിനോദ്,ജി അബൂബക്കര്‍,സി കെ ഹുസെെന്‍ നീബാരി,കുണ്ടുങ്ങല്‍ മുഹമ്മദ്,കെ ടി അബ്ദുല്‍ ജബ്ബാര്‍ സഖാഫി ,അബ്ദുല്ല സഅദി ചെറുവാടി,കെ ടി അബ്ദുല്‍ ഹമീദ് ഹാജി,അനീസ് മുഹമ്മദ് ജി,ശാദില്‍ നൂറാനി,സുല്‍ഫീക്കര്‍ സഖാഫി,കെ ടി അബ്ദുല്‍ ഹമീദ് ഹാജി,സി കെ ഷമീര്‍,കെ ടി അബ്ദുറഹിമാന്,
സഫീര്‍ കക്കാട് സംസാരിച്ചു.
ആദ്യ ഫോട്ടോ:എസ് എസ് എഫ് മുക്കം ഡിവിഷന് സാഹിത്യോത്സവ് ജേതാക്കളായ കാരശ്ശേരി സെക്ടറിന് റഹ്മത്തുല്ല സഖാഫി എളമരം ട്രോഫി നല്കുന്നു
മൂന്നാം സ്ഥാനം നേടിയ കൊടിയത്തൂർ സെക്ടറിന് ഹുസൈൻ നീബാരി ട്രോഫി നൽകുന്നു
വാർത്ത സിറാജ് കൂമ്പാറ