Kerala

കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥ ഉദ്ഘാടനത്തിന് മുമ്പെ പന്തൽ തകർന്നുവീണു; ആർക്കും പരുക്കില്ല

മൂവാറ്റുപുഴയിൽ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടി ആരംഭിക്കാനിരിക്കെ പന്തൽ തകർന്നുവീണു. പന്തൽ വീഴുന്നത് കണ്ട് പ്രവർത്തകർ ഓടി മാറിയതിനാൽ ആർക്കും പരുക്കില്ല. കേരളത്തിൽ മൂന്ന് മേഖലകളിലായി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥ മധ്യകേരളത്തിൽ മൂവാറ്റുപുഴയിൽ നിന്നായിരുന്നു ആരംഭിക്കാനിരുന്നത്

എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അടക്കമുള്ള നേതാക്കൾ പങ്കെടുക്കേണ്ട പരിപാടിക്ക് തൊട്ടുമുമ്പാണ് പന്തൽ പൊളിഞ്ഞുവീണത്. സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് പ്രവർത്തകർ പറഞ്ഞു.

പ്രധാന നേതാക്കളെല്ലാം പരിപാടിക്കായി എത്തിക്കൊണ്ടിരിക്കെയായിരുന്നു അപകടം. പന്തൽ പൊളിഞ്ഞതോടെ നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്നും വൈകിയാണ് പരിപാടി ആരംഭിക്കാനായത്.
 

See also  വി എസിന്റെ സംസ്‌കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴ നഗരത്തിൽ പ്രവേശിക്കില്ല

Related Articles

Back to top button