Kerala

കൊല്ലം ചടയമംഗലത്ത് മദ്യലഹരിയിൽ മധ്യവയസ്‌കനെ തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയിൽ

കൊല്ലം ചടയമംഗലത്ത് മദ്യലഹരിയിൽ മധ്യവയസ്‌കനെ തലയ്ക്കടിച്ചു കൊന്നു. ചടയമംഗലം സ്വദേശി നൗഷാദാണ്(53) കൊല്ലപ്പെട്ടത്. 

കരകുളം സ്വദേശി ദിജേഷാണ് നൗഷാദിനെ ആക്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബീവറേജിന് സമീപം അടഞ്ഞുകിടന്ന കള്ളുഷാപ്പിലായിരുന്നു കൊലപാതകം. 

സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചാണ് നൗഷാദിനെ കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
 

See also  മഴ വീണ്ടും ശക്തി പ്രാപിക്കുന്നു; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Related Articles

Back to top button