Kerala

താമരശ്ശേരിയിലെ അനനയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് അമ്മ; പോലീസിൽ പരാതി നൽകി

താമരശ്ശേരിയിലെ ഒമ്പത് വയസുകാരി അനയയുടെ മരണം ചികിത്സാ പിഴവ് മൂലം തന്നെയെന്ന് അമ്മ റംബീസ. ആശുപത്രിയിലെ ഡോക്ടർമാർ വേണ്ട രീതിയിൽ കുട്ടിയെ ശ്രദ്ധിച്ചില്ല. നേരത്തെ ഉന്നയിച്ച കാര്യങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞു. ചികിത്സാ പിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പിക്ക് അമ്മ പരാതി നൽകി

മരണത്തിൽ ആരോഗ്യവകുപ്പിനും പരാതി നൽകും. അന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുട്ടിയുടെ മരണം ഇൻഫ്‌ളുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയുടെ സങ്കീർണതകൾ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്.

എന്നാൽ കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്നായിരുന്നു ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ചത്. അനയയുടെ പിതാവാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചത്.
 

See also  അർജുന്റെ പേരിൽ ഫണ്ട് പിരിവ്, വൈകാരികത മാര്‍ക്കറ്റ്‌ ചെയ്യുന്നു: മനാഫിനെതിരെ അർജുന്റെ കുടുംബം

Related Articles

Back to top button