Kerala
ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയില്ല, മാധ്യമങ്ങളോട് രോഷാകുലനായി സതീശൻ

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങൾ മറുപടി പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കണ്ട. ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയില്ല.
ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോൺഗ്രസിന് പ്രശ്നവുമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങൾക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കിൽ പറ സതീശൻ പറഞ്ഞു.
അതേസമയം കെപിസിസി പുനഃസംഘടനാ വിഷയവുമായി ബന്ധപ്പെട്ട് കടുത്ത അതൃപ്തിയിലായിരുന്ന കെ മുരളീധരൻ ഇന്ന് പന്തളത്ത് വിശ്വാസ സംരക്ഷണ യാത്രയിൽ പങ്കെടുക്കും. ജാഥാ ക്യാപ്റ്റനായിരുന്ന മുരളീധരൻ ഇന്നലെ മുതൽ ജാഥയിൽ പങ്കെടുത്തിരുന്നില്ല. പിന്നാലെ മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടന്നിരുന്നു.