Kerala

ആറു മാസം കയറിയിറങ്ങിയിട്ടും തണ്ടപ്പേര് ലഭിച്ചില്ല: അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജിൽ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു.

അതേസമയം, സംഭവത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്നങ്ങൾ നീക്കാനായി നടപടികൾ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിൻറെ വിശദീകരണം.

See also  നിലമ്പൂരിൽ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയുടെ ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു

Related Articles

Back to top button