Kerala

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും റെഡ് അലർട്ട് പുറപ്പെടുവിച്ചതിനാലും ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവധിയായിരിക്കും. സ്‌കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടാണ്

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടുമായിരിക്കും. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
 

See also  സർക്കാർ ജീവനക്കാരുടെ ക്ഷേമ പെന്‍ഷന്‍ കൊള്ളയടി; ആറ് ജീവനക്കാര്‍ക്ക് നോട്ടീസ്

Related Articles

Back to top button