Kerala

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം. രോഗം ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. തിരുവനന്തപുരം പോത്തൻകോട് വാവറമ്പലം സ്വദേശിനി ഹബ്‌സാ ബീവി (79) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണം സ്ഥിരീകരിക്കുന്നത്.

 ഈ മാസം 16 നായിരുന്നു വയോധികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. പിന്നീട് വീടിനടുത്തുള്ള ആശുപത്രിയിലും തിരുവനന്തപുരത്തെ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. 

ഇന്ന് രാവിലെ ആരോഗ്യപ്രവർത്തകർ വയോധികയുടെ പോത്തൻകോടുള്ള വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. വെള്ളത്തിന്റെ സാമ്പിളുകളടക്കം ശേഖരിച്ചു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഉറവിടം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ.

See also  കൊല്ലത്ത് ഗർഭിണിയായ ഭാര്യയുടെ അടിവയറ്റിൽ ചവിട്ടി ഭർത്താവ്

Related Articles

Back to top button