Kerala

ഇരുമുടി കെട്ട് നിറച്ച്, പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത്; രാഷ്ട്രപതി അയ്യപ്പ ദർശനം നടത്തി

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം നടത്തി. ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാംപടി ചവിട്ടിയാണ് ക്ഷേത്ര ദർശനം പൂർത്തിയാക്കിയത്. പമ്പയിലെത്തി സ്‌നാനം ചെയ്തതിന് ശേഷം കെട്ടുനിറച്ചു. പിന്നാലെ 11.30ഓടെ സന്നിധാനത്തേക്ക് യാത്ര തിരിച്ചു. 

കനത്ത സുരക്ഷയിൽ പ്രത്യേക വാഹനത്തിലാണ് രാഷ്ട്രപതി മല കയറിയത്. ഇന്ന് രാവിലെ 7.30ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടർന്ന് ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലെത്തി. 

രാവിലെ ഒമ്പത് മണിയോടെ കോന്നി പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങി. പിന്നാലെ രാഷ്ട്രപതി റോഡ് മാർഗം പമ്പയിലേക്ക് പോയി. പ്രമാടത്ത് വെച്ച് ദേവസ്വം മന്ത്രി വിഎൻ വാസവന്റെ നേതൃത്വത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു. 

സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. ദർശനത്തിന് ശേഷം രാഷ്ട്രപതി ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുകയാണ്. രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും.
 

See also  തളിപ്പറമ്പ് തീപിടിത്തം: 50 കോടിയുടെ നഷ്ടമെന്ന് കണക്ക്; പോലീസ് കേസെടുത്തു

Related Articles

Back to top button