National

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വാണിജ്യ സിലിണ്ടറിന്റെ വിലക്കുറവ് ഹോട്ടലുകൾക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസം നൽകുന്നതാണ്.

ഏപ്രിലിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് 15.50 രൂപ കൂടി കുറച്ചത്. ഏപ്രിൽ ഏഴിന് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 50 രൂപ കൂട്ടിയിരുന്നു.

The post വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല appeared first on Metro Journal Online.

See also  ഇത്തവണത്തെ ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജം നൽകും; ലക്ഷ്യം വികസിത ഭാരതമെന്ന് പ്രധാനമന്ത്രി

Related Articles

Back to top button