Local

വയനാടിനായി കൈകോർത്ത് പിടിഎമ്മിലെ എൻ എസ് എസ് വളണ്ടിയർമാർ

 

മുക്കം:വയനാട്ടിലെ ചൂരൽ മലയിലും മുണ്ടക്കൈലുമുണ്ടായ ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ടവർക്കായി കൈ കോർത്ത് കൊടിയത്തുർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ.ദുരന്തബാധിതരെ ചേർത്തുപിടിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനു മായി എൻഎസ്എസ് നേതൃത്വത്തിൽ

നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച സ്നാക് ചലഞ്ച് സഹജീവി സ്നേനേഹത്തിൻ്റെ പുതിയ മാതൃകയായി.
സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ അവരവരുടെ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വൈവിധ്യമാർന്ന പലഹാരങ്ങൾ സ്കൂൾ കോമ്പൗണ്ടിലൊരുക്കിയ വിവിധ സ്റ്റാളുകളിൽ വെച്ച് വിൽപ്പന നടത്തുകയായിരുന്നു. സ്നാക് ചലഞ്ച്
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും രണ്ടാം വാർഡ് മെമ്പറുമായ വി.ഷംലൂലത്ത് പരിപാടി ഉദ്ഘാടനം ചെയ്തുഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡൻറ് ഫസൽ ബാബു അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി, പ്രധാനാധ്യാപകൻ ജി.സുധീർ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലിം ,പി.സിജിംഷീദ , ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, സി.പി ഷഹീർ, ,വളണ്ടിയർമാരായ ഐഷാ തമന്ന നൗഫൽ , മിശാൽ മിൻഹാൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

See also  ഹരിത കർമ്മ സേനക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു

Related Articles

Check Also
Close
Back to top button