കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് പി എസ് പ്രശാന്ത്

ശബരിമല സ്വർണക്കൊള്ളയിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. സ്വർണം അന്വേഷണസംഘം ഉറപ്പായും കണ്ടെത്തുമെന്നും നല്ല ആത്മവിശ്വാസം ഉണ്ടെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥരുടെ തലത്തിൽ വീഴ്ച വന്നിട്ടുണ്ട്. ഇതിൽ വിശദീകരണം തേടിയിട്ടുണ്ട്.
ഇതിന് ശേഷം നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും. എസ്ഐടി മികച്ച രീതിയിൽ കേസ് അന്വേഷിക്കുന്നുണ്ട്. സ്വർണം കണ്ടെത്താനാണ് കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്. അതിനാൽ ഉറപ്പായും സ്വർണം കണ്ടെത്തും. സ്വർണം തിരികെ കിട്ടുമെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ വ്യാപാരി ഗോവർധന് വിറ്റ സ്വർണം കണ്ടെത്തിയിരുന്നു. ബെല്ലാരിയിൽ നിന്ന് 400 ഗ്രാമോളം സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ബെല്ലാരിയിലെ ഗോവർധന്റെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് എസ്ഐടി പരിശോധന നടത്തുകയായിരുന്നു.



