യുകെയിൽ ഇന്ത്യൻ വംശജയായ 20കാരി ബലാത്സംഗത്തിന് ഇരയായി; വംശീയ ആക്രമണമെന്ന് റിപ്പോർട്ട്

യുകെയിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഇന്ത്യൻ വംശജയായ 20കാരി ബലാത്സംഗത്തിന് ഇരയായി. വംശീയ വിദ്വേഷം നിറഞ്ഞ ആക്രമണമാണിതെന്നും പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടാനുള്ള നടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.
ശിനിയാഴ്ചയാണ് സംഭവം. ലൈംഗികാതിക്രമത്തിന് ഇരയായ യുവതി നിസഹായയായി വഴിയിൽ ഇരിക്കുകയായിരുന്നു. പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി യുവതിയ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
പ്രതിയെ കണ്ടെത്താൻ പ്രദേശവാസികളുടെ സഹായവും പോലീസ് തേടി. തീർത്തും അപലപനീയമായ സംഭവമാണ് നടന്നതെന്ന് കോവൻട്രി സൗത്തിൽ നിന്നുള്ള എംപി സാറ സുൽത്താന പ്രതികരിച്ചു.
ശനിയാഴ്ച ഒരു പഞ്ചാബി യുവതി ബലാത്സംഗം ച്യെയപ്പെട്ടു. കഴിഞ്ഞ മാസം ഓൾഡ്ബറിയിൽ ഒരു സിഖ് സ്ത്രീയും ബലാത്സംഗം ചെയ്യപ്പെട്ടു. വംശീയതയും ഫാസിസയും വളരുന്നതായാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നതെന്നും സാറ സുൽത്താന എക്‌സിൽ കുറിച്ചു.



