Kerala
ആലപ്പുഴ അർത്തുങ്കലിൽ മീൻ പിടിക്കുന്നതിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ അർത്തുങ്കലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോൾ ദേവസ്തിയാണ്(55) മരിച്ചത്.
മീൻ പിടിക്കുന്നതിനിടെ ശക്തമായ തിരമാലകളിൽ പെട്ട് ഉലഞ്ഞ വള്ളത്തിൽ നിന്ന് തെറിച്ച് കടലിൽ വീഴുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.
അർത്തുങ്കൽ ആയിരം തൈക്കടപ്പുറത്ത് നിന്നാണ് പോൾ ദേവസ്തി മത്സ്യബന്ധനത്തിന് പോയത്. കരയ്‌ക്കെത്തിച്ച മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



