Kerala

ജി സുധാകരൻ നീതിമാനായ ഭരണാധികാരിയെന്ന് സതീശൻ; പ്രഗത്ഭനായ നേതാവാണ് സതീശനെന്ന് ജി സുധാകരൻ

ആർഎസ്എസ് നേതാവ് ടിജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാര വേദിയിൽ പരസ്പരം പുകഴ്ത്തലുമായി സിപിഎം നേതാവ് ജി സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണ് ജി സുധാകരൻ എന്ന് വിഡി സതീശൻ പറഞ്ഞു. കണ്ടതിൽ വെച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരൻ. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല

ജി സുധാകരന് അവാർഡ് നൽകുക എന്ന് പറഞ്ഞാൽ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നുവെന്നും സതീശൻ പറഞ്ഞു. വിഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണെന്നായിരുന്നു ജി സുധാകരന്റെ പുകഴ്ത്തൽ. കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്താൽ എന്താണ് പ്രശ്‌നമെന്നും ജി സുധാകരൻ ചോദിച്ചു

പാർട്ടി മെമ്പർമാരാണ് സിപിഎമ്മിന്റെ സൈന്യം. അല്ലാതെ സൈബർ സേന അല്ല. വേറെ പാർട്ടിയിൽ പോകണമെങ്കിൽ അന്തസ്സായി പറഞ്ഞിട്ട് പോകും. ബിജെപിയുടെ വളർച്ചയെ ആശ്രയിച്ചായിരിക്കും കേരളത്തിൽ സിപിഎം കോൺഗ്രസ് സഖ്യമെന്നും സുധാകരൻ പറഞ്ഞു.
 

See also  ഷാഫി പറമ്പിലിന് മർദനമേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിന്റെ വാദം പൊളിയുന്നു

Related Articles

Back to top button