Local
കാർഷിക സെമിനാറും ഭാഷാ പഠന ക്ലാസും സംഘടിപ്പിച്ചു

മുക്കം:മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുസ്‌ലിം ഓർഫനേജ് ഗേൾസ് സ്കൂളിൽ കേരള പിറവി ദിനത്തോടനുബന്ധിച്ച് വൈവിദ്ധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.
‘മാറുന്ന മലയാളിയും കൃഷി സമീപനവും’ കാർഷിക സെമിനാർ മുക്കം കൃഷി ഓഫീസർ ടിൻസി ഉദ്ഘാടനം ചെയ്തു. പ്രാധാന അധ്യാപിക എം.ഷബീന ആധ്യക്ഷത വഹിച്ചു, ജെസ്സി കൊളക്കാടൻ, ടി.വി അജിത, ടി പ്രവീണ, നിദ തുടങ്ങിയവർ സംസാരിച്ചു. ‘ഹൃദയ ഭാഷ’ പഠന ക്ലാസിന് ജെസ്സി കൊളക്കാടൻ നേതൃത്വം നൽകി. യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കേരളീയം പതിപ്പ് നിർമാണ മത്സരവും സംഘടിപ്പിച്ചിരുന്നു.
ടി റിയാസ് സ്വാഗതവും ഫാത്തിമ ശൈഖ നന്ദിയും പറഞ്ഞു.



