Kerala

വേടന് പോലും എന്ന മന്ത്രിയുടെ പരാമർശം അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ; പാട്ടിലൂടെ പ്രതികരിക്കും

വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ. ഇതിന് പാട്ടിലൂടെ മറുപടി നൽകും. കൂടുതൽ പ്രതികരണത്തിനില്ലെന്നും വേടൻ പറഞ്ഞു. ‘മോഹൻലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെ പോലും സ്വീകരിച്ചു. പരാതികളില്ലാതെ അഞ്ച് വർഷം സിനിമ അവാർഡ് പ്രഖ്യാപനം നടത്തി.’ എന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്.

അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാർഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ടീയ പിന്തുണയുടെ ഭാഗമായാണ് പുരസ്‌കാരമെന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. താൻ ഒരു രാഷ്ടീയ പാർട്ടിയിലും അംഗമല്ലെന്നും വേടൻ ദുബായിയിൽ പറഞ്ഞു. അതേസമയം വേടൻ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നു.

വേടന് പോലും എന്ന വാക്ക് വളച്ചൊടിക്കരുത്. വേടന്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു

See also  ദേശീയപണിമുടക്ക് കേരളത്തെയും സാരമായി ബാധിച്ചു; കെഎസ്ആർടിസി ബസുകൾ തടഞ്ഞു, കടകൾ അടഞ്ഞുകിടക്കുന്നു

Related Articles

Back to top button