Kerala
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ല; എ സമ്പത്ത് പരിഗണനയിൽ

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ല. ശബരിമല സ്വർണപ്പാളി കേസിൽ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയതോടെയാണ് തീരുമാനം. പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ അടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിക്കും.
പിഎസ് പ്രശാന്തിന് പകരം മുൻ എംപി എ സമ്പത്തിനെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നതെന്നാണ് സൂചന. പ്രശാന്തിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകാൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ സ്വർണപ്പാളി കേസിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ തുടർന്നാണ് പിൻമാറ്റം
ദേവസ്വം ബോർഡിലേക്കുള്ള അംഗത്തെ സിപിഐ തീരുമാനിച്ചു. സംസ്ഥാന കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനാണ് സിപിഐ പ്രതിനിധിയായി ദേവസ്വം ബോർഡിൽ എത്തുക. ബോർഡിന്റെ കാലാവധി നവംബർ 13നാണ് കഴിയുന്നത്.



