Movies
കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു

കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു. 55 വയസായിരുന്നു. ബംഗളൂരു കിഡ്വായ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കാൻസർ ബാധിതനായിരുന്നു.
തമിഴിലും കന്നഡയിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. കെ ജി എഫിലെ കാസിം ചാച്ച എന്ന കഥാപാത്രം കന്നഡ സിനിമാ ലോകത്തിന് അപ്പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.
1990ൽ ഓം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ കഥാപാത്രത്തോടെയാണ് ഹരീഷ് റായ് ശ്രദ്ധേയനാകുന്നത്. സ്വാഭാവികമായ അഭിനയമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.



