Kerala

തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു

തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ രാത്രി ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

ബൈക്കിലെത്തിയ രണ്ടുപേരാണ് വെഞ്ഞാറമൂട്,കിളിമാനൂർ ഡിപ്പോകളിലുള്ള ബസുകൾക്ക് നേരെ കല്ലെറിഞ്ഞത്. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പിൽ ജങ്ഷനിലെ സ്റ്റേ ബസുകളായിരുന്നു ഇവ. 

തിരുവനന്തപുരത്തേക്കും മെഡിക്കൽ കോളജിലേക്കുമായിട്ടാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

See also  സംസ്ഥാനത്ത് യുഡിഎഫ് തരംഗം; കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളിലും മേൽക്കൈ

Related Articles

Back to top button