ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവൻ നൽകിയവർ; തരൂരിന്റെ പരാമർശത്തിനെതിരെ കെ സി

രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി നെഹ്‌റു കുടുംബത്തെയടക്കം പേരെടുത്ത് വിമർശിച്ച ശശി തരൂർ എംപിയുടെ പരാമർശത്തിനെതിരെ കെസി വേണുഗോപാൽ. അത്തരം പരാമർശം നടത്തുന്നവരോട് സഹതാപം മാത്രമുള്ളു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവൻ സമർപ്പിച്ചവരാണെന്നും കെസി വേണുഗോപാൽ പറഞ്ഞു
എന്തുകൊണ്ട് ഇത്തരം പരാമർശം നടത്തിയെന്ന് തരൂർ വിശദീകരിക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തരൂരിന്റെ വിവാദ പരാമർശം വന്നത്. കുടുംബവാഴ്ചക്ക് പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്ന് തരൂർ പറഞ്ഞിരുന്നു
നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണക്ക് അടിത്തറയിട്ടു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാർട്ടികളിലും വ്യാപിച്ച് കഴിഞ്ഞെന്നും തരൂർ പറഞ്ഞിരുന്നു.



