World

യുഎസിൽ കനത്ത പ്രതിസന്ധി, വിമാന സർവീസുകളും റദ്ദാക്കുന്നു

സർക്കാർ ഷട്ട് ഡൗണിനെ തുടർന്ന് യുഎസിൽ വിമാന സർവീസുകൾ റദ്ദാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതൽ നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കുന്നത്. ഇന്ന് സർവീസ് നടത്തേണ്ട അഞ്ഞൂറോളം വിമാനങ്ങളും വെട്ടിക്കുറച്ചു

വിമാന തടസ്സങ്ങൾ നിരീക്ഷിക്കുന്ന വെബ്‌സൈറ്റായ ഫ്‌ളൈറ്റ് അവെയർ പ്രകാരം വ്യാഴാഴ്ച ഉച്ചയോടെ റദ്ദാക്കലുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം പല വിമാനത്താവളങ്ങളിലും പ്രതിസന്ധി നേരിടുന്നുണ്ട്. ന്യൂയോർക്ക്, ലോസ് അഞ്ചലീസ്, ഷിക്കാഗോ അടക്കം ഏറ്റവും തിരക്കേറിയ 40 വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ വെട്ടിക്കുറയ്ക്കാനാണ് ഉത്തരവ്

അന്താരാഷ്ട്ര സർവീസുകളെ ഇതുവരെ ബാധിച്ചിട്ടില്ല. ഷട്ട് ഡൗൺ ഒരു മാസം പിന്നിടുമ്പോൾ ഭക്ഷ്യസഹായം മുടങ്ങുന്നതിനെ കുറിച്ചുള്ള ആശങ്കയിലാണ് ജനങ്ങൾ. ആരും പട്ടിണി കിടക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ധനസഹായം തുടരാൻ നിയമപരമായ വഴികൾ തേടാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
 

See also  ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കാൻ ഈച്ചകളെ ഉപയോഗിക്കാമോ? പുത്തൻ സാധ്യതകൾ തേടി ശാസ്ത്രലോകം

Related Articles

Back to top button