Kerala

നൂറ് കോടിയോളം രൂപയുടെ ക്രമക്കേട്; നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

നേമം സർവീസ് സഹകരണ ബാങ്കിൽ ഇഡിയുടെ പരിശോധന. സിപിഎം ഭരണസമിതി കാലയളവിൽ ക്രമക്കേട് നടന്നുവെന്ന അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് ഇഡിയുടെ പരിശോധന. 100 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി സർക്കാരിന്റെ തന്നെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. 

പിന്നാലെ ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. മുൻ സെക്രട്ടറിമാരടക്കം സ്വന്തം നിലയിൽ തട്ടിയ തുകയുടെ കണക്കും റിപ്പോർട്ടിലുണ്ടായിരുന്നു. 34.26 കോടി രൂപ ലോൺ നൽകിയ വകയിൽ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപക്ക് മാത്രമേ ബാങ്കിൽ ഈടായി രേഖയുള്ളുവെന്നും സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു

കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നത്. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിപിഎം എരിയ കമ്മിറ്റി അംഗമായിരുന്ന ആർ പ്രദീപ് കുമാർ അടക്കം നേരത്തെ അറസ്റ്റിലായിരുന്നു.
 

See also  ഹൈസ്‌കൂളുകളിലെ പ്രവൃത്തി സമയം അടുത്താഴ്ച മുതൽ മാറും; രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വർധിക്കും

Related Articles

Back to top button