Kerala

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി എല്ലാ മുസ്ലീം വീടുകളിലും സന്ദർശനം നടത്താൻ ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്താനൊരുങ്ങി ബിജെപി. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ മുസ്ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. 

ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് ലക്ഷ്യമെന്നും വോട്ട് പിടിക്കാൻ വേണ്ടിയല്ല ഇത് ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

മുസ്ലീം സമൂഹത്തിന്റെ തെറ്റിദ്ധാരണ മാറ്റുകയെന്നതാണ് ലക്ഷ്യം. സിപിഎമ്മും കോൺഗ്രസും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവെക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
 

See also  കോഴിക്കോട്ടെ ഡിഎംഒ കസേരകളിയിൽ വീണ്ടും ട്വിസ്റ്റ്; ഡോ. രാജേന്ദ്രന് ജനുവരി 9 വരെ തുടരാം

Related Articles

Back to top button