Movies

സൗബിനും നവ‍്യയും മുഖ‍്യ വേഷത്തിലെത്തിയ പാതിരാത്രി ഒടിടിയിലേക്ക്

മമ്മൂട്ടി നായകനായെത്തിയ ‘പുഴു’ എന്ന ചിത്രത്തിനു ശേഷം റത്തീന സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ, നവ‍്യ നായർ എന്നിവർ മുഖ‍്യവേഷത്തിൽ തിയെറ്ററിലെത്തിയ ചിത്രമാണ് ‘പാതിരാത്രി’. തിയെറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര‍്യം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രാത്രിയിൽ പട്രോളിങ്ങിനിറങ്ങുന്ന പൊലീസ് ഡ്രൈവറും പ്രൊബേഷൻ എസ്ഐയും ഒരു പാതിരാത്രി നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രം പങ്കുവയ്ക്കുന്നത്. സൗബിനും നവ‍്യയ്ക്കും പുറമെ സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ‌, ആത്മീയ രാജൻ‌, ശബരീഷ് വർമ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

See also  രഞ്ജിത്തിന് ചെറിയൊരു ആശ്വാസം; യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ തുടര്‍ നടപടി വേണ്ടെന്ന് ഹൈക്കോടതി

Related Articles

Back to top button