Kerala

പട്ടാമ്പിയിൽ മുഹമ്മദ് മുഹ്‌സിന് സീറ്റില്ല; സിപിഐ സാധ്യതാ പട്ടികയിൽ സർപ്രൈസ് പേരുകൾ

പാലക്കാട് പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയായ മുഹമ്മദ് മുഹ്‌സിന്റെ പേര് സ്ഥാനാർഥി പട്ടികയിൽ നിന്ന് വെട്ടി സിപിഐ ജില്ലാ കമ്മിറ്റി. പട്ടാമ്പിയിലെ സാധ്യതാ പട്ടികയിൽ നിന്നാണ് മുഹമ്മദ് മുഹ്‌സിനെ ഒഴിവാക്കിയത്. സിപിഐ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം

നിലവിലെ എംഎൽഎയായ മുഹ്‌സിൻ തന്നെ പട്ടാമ്പിയിൽ മത്സരിച്ചാൽ മതിയെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. ഇക്കാര്യം ജില്ലാ നേതൃത്വത്തെയും അറിയിച്ചിരുന്നതാണ്. എന്നാൽ മുഹമ്മദ് മുഹ്‌സിന്റെ പേരില്ലാതെയാണ് പട്ടാമ്പിയിലെ സാധ്യത പട്ടിക ജില്ലാ കമ്മിറ്റി തയ്യാറാക്കിയത്

മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഒകെ സൈതലവി, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ ഷാജഹാൻ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്.
 

See also  മത്സര കാര്യമൊക്കെ കേന്ദ്ര നേതൃത്വം പറയും; ഇത്തവണ മാറി നിൽക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി ശശീന്ദ്രൻ

Related Articles

Back to top button