Kerala

പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ നിർദേശം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും ജാ​ഗ്രതാ നിർദേശം. പരിശോധന നിർദേശം നൽകി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ പറ‍ഞ്ഞു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നൽകി. ജില്ലാ എസ്പാമാർ നേരിട്ട് പരിശോധന ഉറപ്പാക്കണം.

കേരളത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുൾപ്പെടെ പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലും ആണ് പരിശോധന നടക്കുന്നു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു.

ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ പത്ത് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 30 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽ​ഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു.

See also  സ്‌കൂള്‍ ബസ് മറിഞ്ഞത് ഡ്രൈവറുടെ അശ്രദ്ധ കാരണം; ഡ്രൈവിംഗിനിടെ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടു

Related Articles

Back to top button