Kerala

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒപ്പം താമസിച്ചിരുന്ന യുവതികൾക്കെതിരെ കേസ്

തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾക്കെതിരെ കേസ്. തിരുവനന്തപുരം എടത്തറ ആർത്തശ്ശേരി ക്ഷേത്രത്തിന് സമീപം കളഭം വീട്ടിൽ സിപി വിഷ്ണുവാണ്(39) മരിച്ചത്. ബംഗളൂരുവിലെ യെല്ലനഹള്ളിയിൽ റേഡിയന്റ് ഷൈൻ അപ്പാർട്ട്‌മെന്റിലായിരുന്നു താമസം

സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തുവരുന്ന സൂര്യാ കുമാർ, ജ്യോതി എന്നിവർക്കൊപ്പം അപ്പാർട്ട്‌മെന്റിലെ ഫ്‌ളാറ്റ് പങ്കിട്ടാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ വിഷ്ണുവിനെ ഫ്‌ളാറ്റിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി യുവതികളിൽ ഒരാൾ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു

യുവതികളുടെ പീഡനത്തെ തുടർന്നാണ് വിഷ്ണു ജീവനൊടുക്കിയതെന്ന് സഹോദരൻ ആരോപിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. യുവതികളിൽ ഒരാളുമായി വിഷ്ണുവിന് ബന്ധമുണ്ടായിരുന്നതായും പറയുന്നു.
 

See also  കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി ഗണേഷ് കുമാർ

Related Articles

Back to top button