Kerala

പാലക്കാട് സ്ഥാനാർഥി നിർണയത്തെ ചൊല്ലി ബിജെപിയിൽ കടുത്ത ഭിന്നത; കൃഷ്ണകുമാർ പക്ഷത്തിന്റെ പട്ടിക അംഗീകരിച്ചില്ല

പാലക്കാട് നഗരസഭയിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ബിജെപിയിൽ കടുത്ത ഭിന്നത. സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ പക്ഷത്തിന്റെ പട്ടിക സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ അടക്കമുള്ള സ്ഥാനാർഥികളുടെ ലിസ്റ്റ് ആണ് കൈമാറിയത്

ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, മുതിർന്ന നേതാവ് എൻ ശിവരാജൻ എന്നിവർ പട്ടികയിൽ ഇല്ല. ബിജെപി ജില്ലാ പ്രസിഡന്റുമാർ മത്സര രംഗത്ത് നിന്ന് മാറി നിൽക്കണമെന്ന ധാരണ മറികടന്ന് പ്രശാന്ത് സ്ഥാനാർഥിയായതും തർക്കത്തിന് കാരണമായി

കോർ കമ്മിറ്റി യോഗം ഇന്ന് വീണ്ടും ചേർന്ന് പട്ടിക പുനഃപരിശോധിക്കും. മുതിർന്ന നേതാവ് എൻ ശിവരാജനെതിരെ കൃഷ്ണകുമാർ പക്ഷം രംഗത്തുവന്നു. ശിവരാജന് മത്സരിക്കാൻ സീറ്റ് നൽകരുതെന്നാണ് ആവശ്യം. ഇതിനെതിരെ ശിവരാജൻ ആർഎസ്എസിനെ സമീപിച്ചിട്ടുണ്ട്.
 

See also  ചേലക്കരയിൽ വിജയം ആവർത്തിക്കും; പാലക്കാട് സരിന്റെ സ്ഥാനാർഥിത്വം അനുകൂലമായി: എംവി ഗോവിന്ദൻ

Related Articles

Back to top button