Kerala

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവതി തൂങ്ങിമരിച്ച നിലയിൽ

പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ കെ ലീനയാണ്(46) മരിച്ചത്. 

കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളിക കഴിച്ച് അവശയായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. നാലാം നിലയിലെ 401ാം വാർഡിലെ ശുചിമുറിയിൽ ഇന്ന് രാവിലെയാണ് ഇവർ തൂങ്ങിമരിച്ചത്. 

ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടർന്ന് അധികൃതർ പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കെട്ടഴിച്ച് പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സന്തോഷാണ് ഭർത്താവ്, യദുനന്ദ് മകനാണ്.
 

See also  കൊല്ലത്ത് 19കാരിയെ ഭർതൃവീട്ടുകാർ കെട്ടിയിട്ട് മർദിച്ചതായി പരാതി

Related Articles

Back to top button