Gulf

കത്തിയമർന്നത് 42 ഇന്ത്യക്കാർ, ഡീസൽ ടാങ്കറിലിടിച്ച ബസ് തീഗോളമായി

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് 42 ഇന്ത്യക്കാർ ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. മരിച്ചവരിൽ 16 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. എല്ലാവരും ഹൈദരാബാദിൽ നിന്നുള്ള തീർഥാടക സംഘമാണ്

മല്ലെപ്പള്ളിയിലെ ബസാർഗഢിൽ നിന്നുള്ള 16 പേരെയാണ് തിരിച്ചറിഞ്ഞതെന്ന് തെലങ്കാന മന്ത്രി ഡി ശ്രീധർ ബാബു പരഞ്ഞു. നവംബർ 9നാണ് സംഘം മദീനയിലേക്ക് യാത്ര തിരിച്ചത്. ട്രാവൽ ഏജൻസി വഴിയായിരുന്നു യാത്ര. 43 പേരാണ് ബസിലുണ്ടായിരുന്നത്. ഉംറ നിർവഹിച്ച് തിരിച്ചു വരുന്നതിനിടെ ബദറിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം

യാത്രാ ക്ഷീണത്തിൽ എല്ലാ യാത്രക്കാരും ഉറക്കത്തിലായിരുന്നു. ഇതാണ് ഇവരെ അപകടത്തിന് പിന്നാലെ പുറത്തിറക്കാനും സാധിക്കാതെ വന്നത്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപിടിച്ചിരുന്നു. നിമിഷങ്ങൾക്കുളിൽ ബസ് തീ ഗോളമായി മാറുകയും ചെയ്തു.
 

See also  കുവൈത്തില്‍ വന്‍ സാമ്പത്തിക തിട്ടിപ്പ്; ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടി മലയാളികള്‍

Related Articles

Back to top button