Kerala

കൊച്ചിയിൽ നങ്കൂരമിട്ട ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; റിപബ്ലിക് ടിവിയിലെ മാധ്യമപ്രവർത്തകർ അറസ്റ്റിൽ

കേരളാ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ഫോട്ടോയോ വീഡിയോയോ പകർത്തിയാൽ കേസെടുക്കുമെന്ന് കൊച്ചി പോലീസ്. കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തിയ രണ്ട് മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റിപബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാനിയൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തിയതിനാണ് നടപടി. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കടുത്ത നടപടികളുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. നിലവിൽ പകർത്തിയ ദൃശ്യങ്ങൾ നീക്കം ചെയ്യാനും പോലീസ് നിർദേശം നൽകി

ദൃശ്യങ്ങൾ പകർത്താനായി ബോട്ടിൽ യാത്ര ചെയ്യവെയാണ് സിഐഎസ്എഫ് സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. ബോട്ട് ഡ്രൈവർ വിജയകുമാറിനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് ഹാർബർ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

See also  വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ പിന്നോട്ടില്ല; ധനബില്ലിന്റെ കരട് പുറത്തിറക്കി സർക്കാർ

Related Articles

Back to top button