Kerala

കാസർകോട് എസ്‌ഐആർ ഫോം വിതരണത്തിനിടെ ബിഎൽഒ കുഴഞ്ഞുവീണു

കാസർകോട് വെള്ളരിക്കുണ്ടിൽ എസ്‌ഐആർ ഫോം വിതരണം ചെയ്യാൻ പോകുന്നതിനിടെ ബിഎൽഒ കുഴഞ്ഞുവീണു. അങ്കണവാടി അധ്യാപികയായ ബളാൽ മൈക്കയംതട്ട് ഇടയക്കാട്ട് ശ്രീജയാണ്(42) കുഴഞ്ഞുവീണത്. 

ഇവരെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ നാട്ടുകാർ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പിവി മുരളിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ശ്രീജയെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജോലിഭാരവും സമ്മർദവുമാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്നാണ് വിവരം. രാത്രി വൈകിയും ശ്രീജ ഫോം വിതരണം ചെയ്യാൻ പോകുമായിരുന്നു.
 

See also  കോട്ടയത്ത് അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു; സംഭവം സ്‌കൂട്ടറില്‍ പോകുന്നതിനിടെ

Related Articles

Back to top button