Kerala

സ്ഥാനാർഥിയാക്കാമെന്ന് പറഞ്ഞ് പറ്റിച്ചു; ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴയിൽ യുഡിഎഫ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. നിരണത്ത് സി ജയപ്രദീപാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തനിക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് ജയപ്രദീപിന്റെ ആരോപണം

പറഞ്ഞുറപ്പിച്ച സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയതോടെയാണ് ആത്മഹത്യ ശ്രമം. 
പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19ൽ യുഡിഎഫ് സ്ഥാനാർഥി ആകാൻ തീരുമാനിച്ചിട്ട് സ്ഥാനാർഥിത്വം നൽകിയില്ലെന്നും ഇയാൾ പറയുന്നു

ഡിസിസി പ്രസിഡന്റിനെ വീട്ടിൽ പോയി കണ്ട് സംസാരിച്ചിട്ടും നടപടിയായില്ല. ക്വാറി ഉടമ യുഡിഎഫ് ലേബലിൽ പ്രചരണം തുടങ്ങിയെന്നും സി ജയപ്രദീപ് പറഞ്ഞു.

See also  വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്

Related Articles

Back to top button