Kerala

19കാരൻ കുത്തേറ്റ് മരിച്ചത് ഫുട്‌ബോൾ മത്സരത്തിലെ തർക്കത്തിന്റെ തുടർച്ചയായി; പ്രതികളുടെ അറസ്റ്റ് ഇന്ന്

തിരുവനന്തപുരം തൈക്കാട് വിദ്യാർഥികൾ അടക്കം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പ കേസിൽ ഉൾപ്പെട്ട ഒരാളും കസ്റ്റഡിയിലുണ്ട്. 

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് തമ്പാനൂർ തോപ്പിൽ വാടകയ്ക്ക് താമസിക്കുന്ന അലൻ എന്ന യുവാവ് കുത്തേറ്റ് മരിച്ചത്. തൈക്കാട് ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് കൊലപാതകം. 

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ഹെൽമറ്റ് കൊണ്ട് അലന്റെ തലയിൽ ശക്തിയായി ഇടിക്കുകയും കത്തി കൊണ്ട് നെഞ്ചിൽ കുത്തിയെന്നുമാണ് സാക്ഷിമൊഴി.
 

See also  മാനന്തവാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Related Articles

Back to top button