Kerala

മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ആഹ്വാനം; കന്യാസ്ത്രീ ടീന ജോസിനെതിരെ ഡിജിപിക്ക് പരാതി

സോഷ്യൽ മീഡിയ മുഖേന മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷക കൂടിയായ സിസ്റ്റർ ടീന ജോസിനെതിരെയാണ് പരാതി. സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് വധശ്രമത്തിന് ആഹ്വാനം നൽകിയുള്ള ടീനയുടെ കമന്റ് വന്നത്. ഡെൽറ്റൻ ഡിസൂസ എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിസ്റ്റർ ടീനയുടെ കൊലവിളി കമന്റ്

അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബ് എറിഞ്ഞ് തീർത്തു കളയണം അവനെ, നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും എന്നായിരുന്നു കമന്റ്.
 

See also  വിമാന ടിക്കറ്റ് എടുത്തു കൊടുക്കാമെന്നു വിശ്വസിപ്പിച്ച് തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപ; യുവതി അറസ്റ്റിൽ

Related Articles

Back to top button