Kerala

അനധികൃത ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകി. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിർദേശിച്ചു.

ഒരു തരത്തിലും അനധികൃതമായ ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്റളും ഒട്ടിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ കുറച്ചുകൂടി ഗൗരവം പുലർത്തണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

See also  മലപ്പുറത്തെ താറടിക്കാൻ ശ്രമം; മാറുന്ന പിണറായിയുടെ തെളിവാണെന്ന് പിവി അൻവർ

Related Articles

Back to top button