Kerala

തുടങ്ങിയില്ല, അപ്പോഴേക്കും പിളര്‍ന്നു; അന്‍വറിന്റെ പാര്‍ട്ടിയില്‍ നിന്ന് സെക്രട്ടറി രാജിവെച്ചു

പാലക്കാട്: ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട അന്‍വര്‍ എം എല്‍ എയുടെ ഡി എം കെയെന്ന പുതിയ പാര്‍ട്ടിയില്‍ കനത്ത ഭിന്നത. ആരംഭശൂരത്വം വിട്ടുമാറും മുമ്പ് തന്നെ പാര്‍ട്ടി പിളര്‍ത്തി പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് പിന്തുണയര്‍പ്പിച്ച പി വി അന്‍വറിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഷമീര്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടി വിട്ടെന്ന് മാത്രമല്ല പാലക്കാട്ട് സ്വതന്ത്രനായി മത്സരിക്കാനും അദ്ദേഹം തീരുമാനിച്ചു.

‘മൂന്ന് മുന്നണിക്കുമെതിരേ പ്രവര്‍ത്തിക്കാനാണിറങ്ങിയത്. എന്നിട്ട് അവസാനം ഒറ്റപ്പെട്ട രീതിയിലേക്ക് മാറിയിരിക്കുകയാണ്. അഞ്ചുമാസത്തോളമായി ഒരുപാടുപേര്‍ ഡിഎംകെയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. നല്ല രീതിയില്‍ പരിപാടികള്‍ നടത്തി. അവസാനം പി.വി അന്‍വര്‍ പെട്ടെന്ന് സ്റ്റേജില്‍ കയറി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നു. ഈ മൂന്ന് മുന്നണികള്‍ക്ക് പിന്തുണ നല്‍കാനല്ലല്ലോ ഞങ്ങള്‍ വന്നത്. ഞങ്ങളുടെ ശക്തി തെളിയിക്കാനും പിന്നെ ഒരുപാടുപേരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നവണ്ണം ഒരു മത്സരം കാഴ്ചവെയ്ക്കാനുമാണ്. അദ്ദേഹം അതിന് പിന്തുണ നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. അവസാനം ഒന്നുമില്ലാതെ ആയി. ഒരുപാട് പ്രവര്‍ത്തകര്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്, ഷമീര്‍ പറഞ്ഞു.

 

The post തുടങ്ങിയില്ല, അപ്പോഴേക്കും പിളര്‍ന്നു; അന്‍വറിന്റെ പാര്‍ട്ടിയില്‍ നിന്ന് സെക്രട്ടറി രാജിവെച്ചു appeared first on Metro Journal Online.

See also  മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുത്; എംവി ഗോവിന്ദന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം

Related Articles

Back to top button