Kerala

ഫോർട്ട് കൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം; വിദേശികളടക്കം അഴിമുഖത്തേക്ക് വീണു

ഫോർട്ട് കൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം. തട്ട് തകർന്ന് വിദേശികൾ അഴിമുഖത്തേക്ക് വീണു. കൊച്ചി കാണാനെത്തിയ വിദേശ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്

ചീനവല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെയാണ് തട്ട് തകർന്ന് ഇവർ കായലിൽ വീണത്. ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയത്

നാട്ടുകാർ വിദേശികളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ആർക്കും വലിയ പരുക്കില്ലെങ്കിലും ഇവരുടെ ബാഗ് അടക്കം നഷ്ടപ്പെട്ടു. വലയുടെ പലകകൾ ദ്രവിച്ച നിലയിലാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു
 

See also  ഫസീല വധം: മീശയെടുത്തും ഷര്‍ട്ട് മാറ്റിയും സനൂഫിന്റെ രക്ഷപ്പെടല്‍; ഒടുവില്‍ പോലീസ് വലയിലായത് ഇങ്ങനെ..?

Related Articles

Back to top button