Kerala
എറണാകുളത്ത് ട്രെയിനിൽ കടത്തിയ 56 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ട്രെയിനിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 56 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ റെയിൽവേ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി.
ടാറ്റ നഗർ എക്‌സ്പ്രസിലെ ലഗേജ് ബോഗിക്കുള്ളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇന്നു പുലർച്ചെ ട്രെയിൻ എറണാകുളം സ്റ്റേഷനിൽ എത്തിയപ്പോഴാണ് കഞ്ചാവുമായി ഇവർ പിടിയിലായത്.
കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാൽ വിജയവാഡയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. ഇയാൾക്കു പുറമേ കഞ്ചാവ് കൈപ്പറ്റാനെത്തിയ സനൂപ്, ദീപക് എന്നീ മലയാളികളാണ് കസ്റ്റഡിയിലായിട്ടുള്ളത്.



