Kerala

സിനിമാ കോൺക്ലേവിലെ വിവാദ പരാമർശം; അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി

സിനിമാ കോൺക്ലേവിലെ സമാപന ചടങ്ങിൽ നടത്തിയ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി. സാമൂഹികപ്രവർത്തകൻ ദിനു വെയിൽ ആണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശങ്ങൾ എസ് സി-എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയിൽ പറയുന്നു

പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം ചലചിത്ര കോർപറേഷൻ വെറുതെ പണം നൽകരുതെന്നും ഒന്നര കോടി നൽകിയത് വളരെ കൂടുതലാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു

സ്ത്രീകളായത് കൊണ്ട് മാത്രം അവസരം നൽകരുതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. അടൂർ ഗോപാലകൃഷ്ണനെതിരെ പലരും രംഗത്തുവന്നിരുന്നു. മന്ത്രി ആർ ബിന്ദുവും പരോക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു.

See also  സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന് നിർദേശം

Related Articles

Back to top button