World

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ സന്ദർശിക്കാൻ കുടുംബത്തിന് അനുമതി

ജയിലിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കാണാൻ അനുമതി ലഭിച്ചതായി സഹോദരി. ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം അഭ്യൂഹം പ്രചരിച്ചിരുന്നു. പിന്നാലെ ഇമ്രാനെ പാർപ്പിച്ച റാവൽപിണ്ടിയിലെ അഡിയാല ജയിലിന് മുന്നിൽ സഹോദരി അമീല ഖാൻ സമരം ആരംഭിക്കുകയും ചെയ്തിരുന്നു

സഹോദരനെ കാണാൻ അനുമതി ലഭിച്ചതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് അലീമ ഖാൻ പറഞ്ഞു. അതേസമയം ഇമ്രാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹം പ്രചരിച്ചതിനെ തുടർന്ന് അനുയായികൾ ജയിൽ വളപ്പിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു

ഇമ്രാന്റെ അനുയായികളും സുരക്ഷാ സേനയും തമ്മിൽ ചിലയിടങ്ങളിൽ ഏറ്റുമുട്ടൽ നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു
 

See also  പ്രവാസികള്‍ക്കും പ്രതിസന്ധി; യുഎസില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിനും ഇനി നികുതി നല്‍കണം

Related Articles

Back to top button