Kerala

ഡിവൈഎസ്പിക്കെതിരേ യുവതിയുടെ പരാതി; ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു: ബ്ലാക്ക് മെയിൽ ചെയ്തു

പാലക്കാട്: വടകര ഡിവൈഎസ്പി എ. ഉമേഷ് പീഡിപ്പിച്ചെന്ന് പരാതി നൽകി യുവതി. ചെർപ്പുളശേരി എസ്എച്ച്ഒ ബിനു തോമസിന്‍റെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലെയാണ് യുവതി നേരിട്ടെത്തി പരാതി നൽകിയത്. വീട്ടിലെത്തി ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നും ബ്ലാക്ക് മെയിൽ ചെയ്തെന്നുമാണ് മൊഴി.

ബിനു തോമസിന്‍റെ ആത്മഹത്യക്കുറിപ്പിൽ യുവതിയെക്കുറിച്ച് വന്ന പരാമർശങ്ങൾ വടകര ഡിവൈഎസ്പി ഉമേഷ് തള്ളിയതിനു പിന്നാലെയാണ് യുവതിയുടെ പരാതി എത്തിയത്. 2014 ഏപ്രില്‍ 15നാണ് പീഡനം നടന്നതെന്നും യുവതി മൊഴി നൽകി.

നവംബർ 15 നാണ് ബിനു ചെർപ്പുളശേരി പൊലീസ് സ്റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സിൽ ജിവനൊടുക്കിയത്. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയാണ് ബിനു. ഡിവൈഎസപി ഉമേഷ് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്നും യുവതിയെ പീഡിപ്പിക്കാൻ തന്നെയും നിർബന്ധിച്ചെന്നുമാണ് ആരോപണം. അനാശാസ്യക്കേസിൽ അറസ്റ്റിലായ യുവതിയെ അന്നുതന്നെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. അമ്മയും 2 മക്കളുമുള്ള വീട്ടിൽ രാത്രി സമയത്തെത്തിയായിരുന്നു പീഡനം. കേസ് മാധ്യമങ്ങളിൽ വരാതിരിക്കാനും പുറത്തറിയാതിരിക്കാനും തനിക്ക് വഴങ്ങണമെന്ന് ഉമേഷ് യുവതിയോട് പറയുകയായിരുന്നു. മറ്റ് വഴികളില്ലാതെ യുവതി സമ്മതിക്കുകയായിരുന്നെന്നും ബിനു കത്തിൽ ആരോപിക്കുന്നു.

See also  കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Related Articles

Back to top button