Kerala

കിതപ്പല്ല, കുതിച്ച് സ്വർണവില; പവന് ഇന്ന് 480 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില വീണ്ടും 95,680 രൂപയായി. ഗ്രാമിന് 60 രൂപ ഉയർന്ന് 11,960 രൂപയിലെത്തി

അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്. സ്പോട്ട് ഗോൾഡിന്റെ വില ട്രോയ് ഔൺസിന് 4,238.02 ഡോളറിലേക്ക് എത്തി. ഇന്ന് ട്രോയ് ഔൺസിന് 18 ഡോളറിന്റെ വർധനവാണ് സ്വർണത്തിന് ഉണ്ടായത്. 

നവംബർ ഒന്നിന് 90,200 രൂപയായിരുന്നു പവന്റെ വില. നവംബർ 5ന് 89,080 രൂപയായി താഴ്ന്നിരുന്നു. പിന്നീട് പടിപടിയായി ഉയരുകയായിരുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 49 രൂപ വർധിച്ച് 9786 രൂപയായി.
 

See also  പൂനെ-എറണാകുളം എക്‌സ്പ്രസില്‍ രണ്ട് വയസുകാരനെ ഉപേക്ഷിച്ച നിലയിൽ

Related Articles

Back to top button