Kerala
ബലാത്സംഗ കേസിൽ പ്രതിയായതോടെ നാട്ടിൽ നിന്ന് മുങ്ങി; 11 വർഷത്തിന് ശേഷം യുവാവ് പിടിയിൽ

ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന യുവാവ് 11 വർഷത്തിന് ശേഷം പിടിയിൽ. കാസർകോട് ചെമ്മനാട് സ്വദേശി അബ്ദുൽ ഷഹിലാണ്(38) പിടിയിലായത്. വിദ്യാനഗർ പോലീസ് ലക്‌നൗ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
തിരിച്ചറിയൽ കാർഡും മറ്റും ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയെ പ്രലോഭിപ്പിച്ച് ഫ്‌ളാറ്റിലെത്തിച്ച് മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഇതിലെ രണ്ടാം പപ്രതിയാണ് ഷഹിൽ. 2014ൽ ആലംപാടിയിലെ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്.
പിന്നാലെ നാട്ടിൽ നിന്ന് മുങ്ങിയ പ്രതി 11 വർഷമായി വിദേശത്തായിരുന്നു. വിചാരണ സമയത്തും കോടതിയിൽ ഹാജരായില്ല. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ ലക്‌നൗവിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവിടെ വെച്ച് പിടിയിലായത്.



