Kerala
കോൺഗ്രസും കൈവിട്ടു; രാഹുലിനെതിരെ യുവതി നൽകിയ പീഡന പരാതി കെപിസിസി പോലീസിന് കൈമാറി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലഭിച്ച ബലാത്സംഗ പരാതി കെപിസിസി നേതൃത്വം പോലീസ് മേധാവിക്ക് കൈമാറി. പരാതി കൈമാറിയ വിവരം കോൺഗ്രസ് നേതൃത്വം യുവതിയെ അറിയിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകിയത്. കെപിസിസി നേതൃത്വത്തിനാണ് യുവതി പരാതി നൽകിയത്
നിയമപരമായി പോകാൻ യുവതിക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം പരാതി പോലീസിന് കൈമാറുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം. അതേസമയം രാഹുൽ ഒളിവിൽ തുടരുകയാണ്
പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ യുവതി പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കോൺഗ്രസ് ആദ്യം പറഞ്ഞിരുന്നത്. ഇതോടെയാണ് വീമ്ടും പരാതി നൽകിയത്.



